---
title: "പാനൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ  കാട്ടുപുനത്തിൽ ശ്രീധരൻ മാസ്റ്റർ ഇനി ഓർമ്മ ; സംസ്കാരം വൈകീട്ട് 5ന് "
english_title: "Panoor Higher Secondary School Retired Principal Sreedharan Master Passes Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382394/ panoor-hss-retired-principal-sreedharan-master-obit"
published_at: "2026-09-13T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa61f4385082_panoor-hss-retired-principal-sreedharan-master-obit.jpg"
keywords: []
---

# പാനൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ  കാട്ടുപുനത്തിൽ ശ്രീധരൻ മാസ്റ്റർ ഇനി ഓർമ്മ ; സംസ്കാരം വൈകീട്ട് 5ന് 

> **Lead Summary:** പാനൂർ: പാനൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പാലത്തായിലെ കാട്ടുപുനത്തിൽ ശ്രീധരൻ മാസ്റ്റർ നിര്യാതനായി.

## Article Content

പാനൂർ: പാനൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പാലത്തായിലെ കാട്ടുപുനത്തിൽ ശ്രീധരൻ മാസ്റ്റർ നിര്യാതനായി.

ബ്രണ്ണനൈറ്റ്‌സ്, പാനൂർ ഹൈസ്കൂൾ റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ്ബ്, ജ്ഞാനോദയ ഗ്രന്ഥാലയം എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: കെ പി ലക്ഷ്മി (റിട്ട. അധ്യാപിക).

മക്കൾ: ശ്രീജിത്ത് എം സി (ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ്), നിഖില.

മരുമക്കൾ: ജയറാം (ഐ ടി എഞ്ചിനീയർ), ശില്പ (ഐ ടി).

സംസ്കാരം ഇന്ന്  വൈകീട്ട് 5 മണിക്ക് മൊകേരി വള്ള്യായി വാതക ശ്മശാനത്തിൽ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382394/ panoor-hss-retired-principal-sreedharan-master-obit)